Showing posts with label ലാന്‍ഡ്‌സ്‌കേപ്പിങ്. Show all posts
Showing posts with label ലാന്‍ഡ്‌സ്‌കേപ്പിങ്. Show all posts

Sep 22, 2011

ലാന്‍ഡ്‌സ്‌കേപ്പിങ്

നിലം ഒരുക്കുമ്പോള്‍

ലാന്‍ഡ്‌സ്‌കേപ്പിങ്ങിന് നിലം ഒരുക്കുംമുമ്പ് മണ്ണ് എങ്ങനെയുള്ളതാണ് എന്ന് നോക്കണം. ഉപ്പിന്റെ അംശമുള്ള മണ്ണ്, ചെളിയുള്ള മണ്ണ്, വെള്ളാരങ്കല്ലിന്റെ മണ്ണ്, ഹാര്‍ഡ് ലാറ്ററേറ്റ് എന്നിവ ലാന്‍ഡ്‌സ്‌കേപ്പിന് നല്ലതല്ല. 'സോയില്‍ ടെസ്റ്റ്' ലാബുകളില്‍ കൊടുത്താല്‍ മണ്ണിന്റെ ഘടന മനസ്സിലാക്കാന്‍ സാധിക്കും. അരയടി വരെ ആഴത്തില്‍ മണ്ണുമാറ്റി അവിടെ കളയില്ലാത്ത മണ്ണ് നിറച്ച് പുല്ലുനടുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ നിലം കിളച്ച് അവയിലെ അനാവശ്യവസ്തുക്കള്‍ മാറ്റി നടീലിന് അനുയോജ്യമാക്കാം. മണ്ണും മണലും കാലിവളവും യോജിപ്പിച്ചാണ് നിലം ഒരുക്കേണ്ടത്. കളകള്‍ മുളയ്ക്കാന്‍ പാടില്ല. നിലം നിരപ്പാക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ വേണം നിരപ്പാക്കാന്‍. മണ്ണില്‍ അല്പം വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്താല്‍ ചിതല്‍ പിടിക്കുന്നത് ഒഴിവാക്കാം.
നമ്മുടെ നാട്ടില്‍ സുലഭമായ തെച്ചി, മന്ദാരം, ചെമ്പരത്തി തുടങ്ങിയ ചെടികള്‍ പുല്ലുകള്‍ക്കൊപ്പം അലങ്കാരത്തിന് വെച്ചുപിടിപ്പിക്കാം. ചെറിയ പാറക്കല്ലുകള്‍, പെബിള്‍സ്, കുളം എന്നിവയൊക്കെ ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമാക്കുന്നത് ഇതിന് കൂടുതല്‍ ഭംഗി നല്‍കും.

ലാന്‍ഡ്‌സ്‌കേപ്പിങ് രീതികള്‍
കെട്ടിടാവശിഷ്ടങ്ങളും പാഴ്‌വസ്തുക്കളും ഉപയോഗിച്ച് ചെറിയ കുന്നുകളും കട്ടിങ്ങുകളും നിര്‍മിച്ച് ഇതില്‍ പുല്ലുകളും ചെറിയ ചെടികളും വെച്ചുപിടിപ്പിക്കുന്ന രീതിയാണ് നോര്‍മല്‍ ലാന്‍ഡ്‌സ്‌കേപ്പിങ്
കൊറിയര്‍ ഗ്രാസ്, ബഫല്ലോ ഗ്രാസ്, മെക്‌സിക്കന്‍ ഗ്രാസ് എന്നിവ ഉപയോഗിച്ചുള്ള നോര്‍മല്‍ ലാന്റ്‌സ്‌കേപ്പിങ്ങാണ് പൊതുവെ ട്രെന്‍ഡായി നില്‍ക്കുന്നത്

എങ്ങനെ സംരക്ഷിക്കാം

പുല്ലുവെച്ചുപിടിപ്പിച്ചു. ഇനി സുഖമായിരിക്കാം എന്ന് വിചാരിക്കരുത്. പുല്‍ത്തകിടി സ്വാഭാവിക ഭംഗിയോടെ കാലാകാലം നിലനില്‍ക്കണമെങ്കില്‍ ചിട്ടയായ പരിചരണം ആവശ്യമാണ്. ചിതല്‍, ഫംഗസ് ബാധ എന്നിവയില്‍ നിന്ന് പുല്ലിനെ സംരക്ഷിക്കാന്‍ കൃത്യമായ സമയങ്ങളില്‍ അനുയോജ്യമായ കീടനാശിനി പ്രയോഗം ആവശ്യമാണ്.

പുല്ലിന്റെ പച്ചനിറം നിലനിര്‍ത്താന്‍ വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം. കളപറിക്കുമ്പോള്‍ വേരോടെ പറിക്കണം. സമയാസമയങ്ങളില്‍ വളപ്രയോഗം നടത്തുക. വളര്‍ച്ചയ്ക്കനുസൃതമായി കട്ടിങ് നിര്‍ബന്ധമാണ്. സ്​പ്രിങഌ ഉപയോഗിച്ചുള്ള നനയാണ് നല്ലത്.
ലാന്‍ഡ്‌സ്‌കേപ്പിങ്ങിനെ കുറിച്ചുള്ള ടിപ്സുകള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്കുക