Sep 22, 2011

എ.സി വാങ്ങുമ്പോള്‍

എ.സി വാങ്ങുമ്പോള്‍

എയര്‍ കണ്ടീഷണര്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കണം. കപ്പാസിറ്റി, ഊര്‍ജക്ഷമത. എ.സി.യുടെ കപ്പാസിറ്റി ടണ്ണിലാണ് പറയുക. ഇതുപ്രകാരം വീടുകളില്‍ സാധാരണയായി 3/4 ടണ്‍ മുതല്‍ മൂന്ന് ടണ്‍ വരെ കപ്പാസിറ്റിയുള്ള വിന്‍ഡോ അല്ലെങ്കില്‍ സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നുണ്ട്. 5ാ ഃ 3.5ാ ഃ 3ാ അളവില്‍ താഴെനിലയിലുള്ള ഒരു മുറിയിലേക്ക് 1.5 ടണ്‍ കപ്പാസിറ്റിയുള്ള എയര്‍ കണ്ടീഷണര്‍ മതിയാകും. വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ ടണ്ണിനനുസരിച്ച് വ്യത്യാസം വരാം. വിന്‍ഡോ ടൈപ്പ് ആണെങ്കില്‍ തറനിരപ്പില്‍ നിന്ന് ഏകദേശം 75 - 100 രാ ഉയരത്തില്‍ സൂര്യപ്രകാശം നേരിട്ട് തട്ടാത്തിടത്ത് വെക്കാം. സ്പ്ലിറ്റ് എ.സി. തറനിരപ്പില്‍ നിന്ന് ഏകദേശം രണ്ട് മീറ്റര്‍ ഉയരത്തില്‍ ഇന്‍ഡോര്‍ യൂണിറ്റും 5-6 മീറ്റര്‍ അകലത്തില്‍ കഴിയുന്നതും ഒരേ നിരപ്പില്‍ വെയില്‍ കൊള്ളാത്ത സ്ഥലത്ത് ഔട്ട്‌ഡോര്‍ യൂണിറ്റും വെക്കണം.
കപ്പാസിറ്റിക്കനുസരിച്ച് എ.സി.യുടെ വിലയും കൂടും. ഒന്നര ടണ്ണിന്റെ അഞ്ച് സ്റ്റാറുള്ള വിന്‍ഡോ ടൈപ്പ് എ.സി.ക്ക് ഏകദേശം 24,500 രൂപ വിലവരും. മൂന്നു സ്റ്റാറുള്ളതിന് 21,500ഉം സ്പ്ലിറ്റ് ടൈപ്പിന് ഇത് യഥാക്രമം ഏകദേശം 29,000, 23,500 എന്നിങ്ങനെയാണ്.

ബി.ഇ.ഇ ലേബല്‍

ആദ്യകാലങ്ങളില്‍ പരസ്യത്തില്‍ ആകൃഷ്ടരായും ഐ.എസ്.ഐ. ചിഹ്നം നോക്കിയുമാണ് എയര്‍ കണ്ടീഷണറുകള്‍ വാങ്ങിയിരുന്നത്. ഇന്ന് ഓരോ എയര്‍ കണ്ടീഷണറിലും BEE (ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി) ലേബല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ ഊര്‍ജമന്ത്രാലയ വിഭാഗമാണ് വൈദ്യുതി ലാഭിക്കാനുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഉപകരണത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ തോതനുസരിച്ച് സ്റ്റാര്‍ റേറ്റിങ് സൂചിപ്പിക്കുന്ന ആഋഋ ലോഗോ സഹിതമുള്ള സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടാവും. അംഗീകൃത ലാബുകളില്‍ ഗുണനിലവാരം പരിശോധിച്ച് EER (എനര്‍ജി എഫിഷ്യന്‍സി റേഷ്യോ) അടിസ്ഥാനമാക്കിയാണ് സ്റ്റാര്‍ റേറ്റിങ് നല്‍കുന്നത്. EER എന്താണെന്ന് വിശദമാക്കാം.

എയര്‍ കണ്ടീഷണറിന്റെ കൂളിങ് കപ്പാസിറ്റി(വാട്ട്‌സ്)യെ യഥാര്‍ഥ വൈദ്യുതി ഉപഭോഗം (ഇന്‍പുട്ട് വാട്ട്‌സ്) കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് എനര്‍ജി എഫിഷ്യന്‍സി റേഷ്യോ. നിശ്ചിത കൂളിങ് കപ്പാസിറ്റി, ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപഭോഗത്തില്‍ നല്‍കുന്ന ഉപകരണത്തിന്റെ EER സ്വഭാവികമായും ഉയര്‍ന്നതായിരിക്കും. ഈ മാനദണ്ഡം വെച്ചാണ് സ്റ്റാര്‍ റേറ്റിങ് നിശ്ചയിക്കുന്നത്.



BEE ലേബലില്‍ സ്റ്റാര്‍ എണ്ണം കൂടാതെ ഉപകരണത്തിന്റെ ബ്രാന്‍ഡ്, മോഡല്‍, ടൈപ്പ്, കൂളിങ് കപ്പാസിറ്റി, ഇന്‍പുട്ട് കറന്റ്, EER എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ടാവും. ഈ ലേബല്‍ പരിശോധിച്ച് നല്ല എ.സി. നിഷ്പ്രയാസം തിരഞ്ഞെടുക്കാം.

സ്റ്റാര്‍ എണ്ണം കൂടുംതോറും ഉപകരണത്തിന്റെ വില കൂടുമെങ്കിലും ആ തുക വൈദ്യുതി ബില്ലില്‍ നിന്ന് ലാഭിക്കാന്‍ കഴിയും.

 

No comments:

Post a Comment